കൊല്ലം - കൊട്ടാരക്കരയിൽ അമ്മയും കുഞ്ഞും സഞ്ചരിച്ച സ്‌കൂട്ടറിൽ സ്വകാര്യ ബസ്സിടിച്ച് കുട്ടി മരിച്ചു. ഗുരുതര പരുക്കുകളോടെ അമ്മ ഡയാനയെ തിരുവന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൂഴിക്കോട് സ്വദേശി സിദ്ധാർഥ് (എട്ടുവയസ്സ്) ആണ് മരിച്ചത്. ഗുരുതര പരുക്കുമായി തിരുവന്തപുരം എസ്.എ.ടിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മകൻ മരിച്ചത്.
കൊല്ലം കൊട്ടാരക്കര പുത്തൂർ റോഡിൽ കോട്ടാത്തലയിൽ വച്ചാണ് അപകടമുണ്ടായത്.