കോട്ടയം - മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളെക്സ് ബോര്‍ഡുകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും അത് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് സി പി എം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. നിരവധി ബോര്‍ഡുകളാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് ആദരാഞ്ജലികല്‍ അര്‍പ്പിച്ചു കൊണ്ട് പുതുപ്പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി മരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബോര്‍ഡുകള്‍ എടുത്തു മാറ്റിയിട്ടില്ല.