തിരുവനന്തപുരം - സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഭരണസമിതിയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി. ഭരണസമിതിയില്‍ അംഗമായിരിക്കാന്‍ താത്പര്യമില്ലെന്നും അതിനാല്‍ തന്നെ ഒഴിവാക്കണമെന്നും പാര്‍വതി തിരുവോത്ത് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വ്വതിയെ ഒഴിവാക്കി ഉത്തരവിറങ്ങിയത്.