തിരുവനന്തപുരം - ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ പറക്കും ക്യാമറയുമായി ഗതാഗത വകുപ്പ്. ഡ്രോണ്‍ എ ഐ ക്യാമറകള്‍ എല്ലാ ജില്ലകളിലും നടപ്പാക്കണമെന്ന ശുപാര്‍ശയാണ് മോട്ടര്‍വാഹനവകുപ്പ് സംസ്ഥാന സര്‍ക്കാറിന് നല്‍കിയിട്ടുള്ളത്. ഒരു ജില്ലയില്‍ ചുരുങ്ങിയത് പത്ത് ഡ്രോണ്‍ ക്യാമറകളെങ്കിലും വേണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. ഇതിന് മൊത്തം 400 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാറിന്റെ പരിഗണനയിലാണ്. നിലവില്‍ പ്രധാന റോഡുകളില്‍ എ ഐ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ക്യാമറ ഘടിപ്പിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ നട
ക്കുന്ന നിയമലംഘനങ്ങള്‍ കൂടി പിടികൂടുകയെന്ന ദൗത്യവും പറക്കും ക്യാമറ കൊണ്ടുവരുന്നതിന് പിന്നിലുണ്ട്. ഡ്രോണില്‍ ഘടിപ്പിച്ച ഒരു ക്യാമറയില്‍ തന്നെ വിവിധ നിയമലംഘനങ്ങള്‍ പിടികൂടും വിധത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.