കൊച്ചി - മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യംചെയ്യലിന് അടുത്താഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാണമെന്നാവശ്യപ്പെട്ട് ഇ ഡി കെ.സുധാകരന് നോട്ടീസ് നല്‍കി. കേസില്‍ ഐ ജി ജി ലക്ഷ്മണിനേയും റിട്ടയേര്‍ഡ് ഡി ഐ ജി എസ് സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും. മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന കോടിക്കണക്കിന് രൂപ മറ്റ് തടസങ്ങളൊന്നുമില്ലാതെ ദല്‍ഹിയില്‍ നിന്ന് കൈപ്പറ്റാന്‍ കെ.സുധാകരന്‍ ഇടപെടുമെന്ന് പറഞ്ഞ് മോന്‍സന്‍ മാവുങ്കല്‍ 25ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നും ഇതില്‍ നിന്ന് കെ സുധാകരന്‍ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുന്നതിനിടെയാണ് ഇ ഡിയും അന്വേഷണത്തിനായി രംഗത്തെത്തിയിട്ടുള്ളത്.