കൊച്ചി - അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സക്കെത്തിയ ഏഴു വയസ്സുകാരിക്ക് പേ വിഷബാധയ്ക്കുള്ള മരുന്ന് കുത്തിവെച്ചെന്ന പരാതി അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കുട്ടിയുടെ അമ്മയുടെ അസാന്നിധ്യത്തിലാണ് ഒറ്റക്കിരിക്കുകയായിരുന്ന കുട്ടിയക്ക് നേഴ്‌സ് പേ വിഷബാധയക്കുള്ള കുത്തിവെപ്പ് എടുത്തത്. കുട്ടിയുടെ പനി മാറാതെ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.