ജിസാൻ-കേരള രൂപീകരണ ശേഷമുള്ള ഭരണത്തലവന്മാരിൽ ഏറ്റവും കൂടുതൽ ജനമനസ്സ് കീഴടക്കിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അബൂ ആരീഷ് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുശോചന സമ്മേളനം അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടി, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം അബു ആരീഷിലെ ഇസ്തിറാഹ ഫറഹയിൽ ചേർന്നു. ഒ.ഐ.സി.സി.പ്രസിഡന്റ് നാസർചേലേമ്പ്ര അദ്ധ്യക്ഷത വഹിച്ചു.
കരുതലും കരുണയും ഊർജ്ജസ്വലതയും ജീവിതദിനങ്ങളാക്കി മാറ്റിയ ഉമ്മൻ ചാണ്ടി കേരളത്തിന്റെ നാനോന്മുക വികസനത്തിന് നേതൃത്വം നൽകുകയും തന്നെ ദ്രോഹിച്ചവരെയും നിന്ദിച്ചവരെയും ചേർത്ത് പിടിച്ച് മാതൃക കാട്ടിയ അപൂർവ്വം വ്യക്തിത്വവുമായിരുന്നു വെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു. കേരളീയ മനസ്സിൽ എന്നും തത്തിക്കളിക്കുന്ന പേരാണ് ശിഹാബ് തങ്ങളുടെതെന്നും കേരളത്തിൽ മത സൗഹാർദത്തിന് ഊന്നൽ നൽകിയും സമൂഹത്തിലെ അശണരരെ ചേർത്ത് പിടിച്ചും മാതൃകാ ജീവിതം നയിച്ച മഹാ വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെതെന്ന് പ്രാസംഗികർ അഭിപ്രായപ്പെട്ടു.
ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു. അബ്‌സൽ ഒള്ളൂർ മുഖ്യപ്രഭാഷണം നടത്തി. താഹ കിണാശ്ശേരി, ജോഫി ജോർജ്ജ് കോട്ടയം, കോമു ഹാജി എടരിക്കോട്, അനീസ് സഖാഫി ജിസാൻ, അബ്ദുറഹ്‌മാൻ കുറ്റിക്കാട്ടിൽ, ഹരി ഹരിപ്പാട്, നാസർ വാക്കാലൂർ എന്നിവർ പ്രസംഗിച്ചു.
ആതുര സേവന രംഗത്ത് സൗദി ആരോഗ്യ വകുപ്പിൽ സ്തുത്യാർഹമായ സേവനം ചെയ്ത് മറ്റുവിദേശ രാജ്യത്തേക്ക് തിരിക്കുന്ന സിസ്റ്റർ ഷീബക്ക് കെ.എം.സി.സിയുടെയും ഒ.ഐ.സി.സി യുടെയും ആദരം ചടങ്ങിൽ വെച്ച് കൈമാറി.
ജിസാൻ കെ എം സി സി സെൻട്രൽ കമ്മറ്റി ട്രഷറർ ഖാലിദ് പട്‌ല സ്വാഗതവും ഷീൻസ് ലൂക്കോസ് നന്ദിയും പറഞ്ഞു.