നെടുമ്പാശേരി-സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പിടിയില്‍. കൊല്ലം ചവറ കൊറ്റന്‍ കുളങ്ങര അരുണ്‍ ഭവനില്‍ അപര്‍ണ്ണ (34), നീണ്ടകര പുത്തന്‍ തുറ മേടയില്‍ വീട്ടില്‍ ആരോമല്‍ (24), പുത്തന്‍ തുറ വടക്കേറ്റത്തില്‍ വീട്ടില്‍ അനന്ദു (24), പുത്തന്‍ തുറ കടുവിങ്കല്‍ വീട്ടില്‍ ഗൗതം കൃഷ്ണ (23) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് പിടികൂടിയത്.
നെടുമ്പാശേരി സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പതിനെട്ട് ലക്ഷം രൂപയാണ് നാല്‍വര്‍ സംഘം തട്ടിയത്. വീടുപണിയുടെ ആവശ്യം എന്നു പറഞ്ഞാണ് ആദ്യം ഇവര്‍ തുക കടം വാങ്ങിയത്. ഈ പണം തിരികെ ചോദിച്ചപ്പോള്‍ വ്യാജരേഖ ചമച്ചും, സമൂഹ മാധ്യമങ്ങള്‍ വഴി അശ്ലീല സന്ദേശങ്ങളയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പതിനെട്ട് ലക്ഷം രൂപ യുവതി ഉള്‍പ്പെട്ട സംഘം കൈക്കലാക്കി. പിന്നീടും ഭീഷണി തുടര്‍ന്നപ്പോഴാണ് നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്. കൂടുതല്‍ പേരില്‍ നിന്ന് ഇവര്‍ പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.