പത്തനംതിട്ട- തിരുവല്ലയില്‍ പുഴയോരത്തെ ചതുപ്പില്‍ ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പുള്ളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് രണ്ടു ദിവസം പഴക്കുള്ള മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിന്റെ മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ കാലില്‍ നായ കടിച്ചതിന് സമാനമായ പാടുകളുണ്ട്. സമീപത്ത് ഒരു ചാക്കും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തിരുവല്ല ഡി. വൈ. എസ്. പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.