നെടുമ്പാശേരി-മാതാവിന്റെ ഡയാലിസിസിനു വേണ്ടി പണം കണ്ടെത്താൻ കള്ളക്കടത്തിന്റെ കണ്ണിയായ യുവാവ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വരുന്ന സ്വർണവുമായി പിടിയിലായത്.
13 വർഷമായി ജിദ്ദയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾക്ക് മാതാവിന് ഡയാലിസിസ് ചെയ്യുന്നതിന് പണം അത്യാവശ്യമായി വന്നു. ഈ വേളയിലാണ് സ്വർണം കൊണ്ടു പോയാൽ യാത്രാക്കൂലിയും 25000 രൂപയും നല്കാമെന്ന് ഒരു സുഹൃത്ത് അറിയിച്ചത്. ഇയാൾ വഴിയാണ് സ്വർണക്കടത്ത് സംഘവുമായി ബന്ധം സ്ഥാപിച്ചത്. ജിദ്ദയിൽ നിന്നും കുവൈത്ത് വഴിയാണ് ഇയാളെത്തിയത്. മലദ്വാരത്തിനകത്ത് നാല് ക്യാപ്‌സ്യൂളുകളാക്കി യാണ് സ്വർണം ഒളിപ്പിയത്. ഇയാൾ സ്വർണം കൊണ്ടുവരുന്ന വിവരം ആരോ ഡിആർഐക്ക് കൈമാറുകയും ചെയ്തു. തുടർന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത് .
മലദ്വാരത്തിനകത്ത് സ്വർണം ഒളിപ്പിച്ച് പരിചയമില്ലാത്തതിനാൽ ഇയാളെ വളരെ അവശനായും കാണപ്പെട്ടു.