ജിദ്ദ - രണ്ടു വർഷത്തിനിടെ 1,950 അജ്ഞാത വഖഫ് സ്വത്തുക്കളെ കുറിച്ച് പൊതുജനങ്ങളിൽ നിന്ന് ജനറൽ അതോറിറ്റി ഫോർ ഔഖാഫിന് വിവരം ലഭിച്ചു. കഴിഞ്ഞ കൊല്ലം 1,350 ഉം 2021 ൽ 600 ഉം അജ്ഞാത വഖഫ് സ്വത്തുക്കളെ കുറിച്ചാണ് അതോറിറ്റിക്ക് വിവരം ലഭിച്ചത്. തൊട്ടു മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം വിവരം ലഭിച്ച അജ്ഞാത വഖഫ് സ്വത്തുക്കളുടെ എണ്ണം 125 ശതമാനം തോതിൽ വർധിച്ചു.
വഖഫുകൾ രജിസ്റ്റർ ചെയ്യാൻ 4,000 അപേക്ഷകൾ കഴിഞ്ഞ വർഷം അതോറിറ്റിക്ക് ലഭിച്ചു. വഖഫ് സ്ഥാപിക്കാൻ ആവശ്യമായ ധനസമാഹരണത്തിന് അനുമതി തേടി 38 അപേക്ഷകളും കഴിഞ്ഞ കൊല്ലം ലഭിച്ചു. അജ്ഞാത വഖഫുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് വഖഫ് സ്വത്തിന്റെ മൂല്യത്തിന്റെ അഞ്ചു ശതമാനത്തിൽ കവിയാത്ത തുക, പരമാവധി പത്തു ലക്ഷം റിയാൽ വരെ പാരിതോഷികം കൈമാറും.