ജിദ്ദ - ചൂട് കൂടുന്ന വേനൽക്കാലത്ത് എളുപ്പത്തിൽ തീപിടിക്കുന്ന സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നതിനെതിരെ സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ഇത്തരം സാധനങ്ങൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് അഗ്നിബാധകൾ സംഭവിക്കാൻ ഇടയാക്കിയേക്കും. വേനൽക്കാലത്ത് ഹീറ്റ്-റിയാക്ടീവ് വസ്തുക്കൾ വാഹനത്തിൽ ഇല്ലെന്ന് ഉറപ്പാക്കണം. ചൂട് കൂടുന്നതോടെ കംപ്രസ് ചെയ്ത ബോട്ടിലുകൾ, സ്േ്രപ കുപ്പികൾ, ഗ്യാസ് സിലിണ്ടറുകൾ, പവർ ബാങ്ക്, ബാറ്ററികൾ, മൊബൈൽ ഫോണുകൾ, സ്മാർട്ട് ഉപകരണങ്ങൾ, സിഗരറ്റ് ലൈറ്ററുകൾ എന്നിവ വാഹനത്തിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.