Sorry, you need to enable JavaScript to visit this website.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ നാഷണല്‍ എന്‍.ജി.ഒ കോൺഫറന്‍സ് പി.സായിനാഥ്  ഉദ്ഘാടനം ചെയ്യും

കോഴിക്കോട് - പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാഷണല്‍ എന്‍.ജി.ഒ കോഫറന്‍സ് പ്രമുഖ പത്ര പ്രവര്‍ത്തകനും, സാമൂഹ്യ പ്രവര്‍ത്തകനുമായ പി. സായ്‌നാഥ് ഉദ്ഘാടനം ചെയ്യും. Empowered NGOs: For Building Communities Transforming lives എന്ന തലക്കെട്ടില്‍ 2023 ഓഗസ്റ്റ് 22,23 തിയ്യതികളിലായി കോഴിക്കോട് രാമനാട്ടുകരയിലെ കെ-ഹില്‍സ് ഹെറിറ്റേജ് കവെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് നാഷണല്‍ എന്‍.ജി.ഒ കോഫറന്‍സ് സംഘടിപ്പിക്കുന്നത്. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി. ടി. അബ്ദുല്ല കോയ തങ്ങള്‍ ഉദ്ഘാടന സെഷനില്‍ അധ്യക്ഷത വഹിക്കും. എം.കെ. രാഘവന്‍ എം.പി മുഖ്യാഥിതിയായിരിക്കും.  പീപ്പിള്‍സ് ഫൌണ്ടേഷന്‍ മുന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി പങ്കെടുക്കും.

പ്രൊഫെഷണല്‍ എന്‍.ജി.ഒ മാനേജ്‌മെന്റ്, എന്‍.ജി.ഒ കള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള വിവിധ മേഖലകള്‍, സി.എസ്.ആര്‍ ഫണ്ടിംഗ്, സര്‍ക്കാര്‍ എന്‍.ജി.ഒ കള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍, ആരോഗ്യ മേഖലയില്‍ നടപ്പിലാക്കാന്‍ കഴിയുന്ന പദ്ധതികള്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ (FPO) ഡവലപ്‌മെന്റ്, വനിതാ ശാക്തീകരണം, മാലിന്യ സംസ്‌കരണം, സാമൂഹ്യ സേവന മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍, നഗരവികസനവും എന്‍.ജി.ഒകളും, പ്രവാസികളുടെ തിരിച്ചുവരവും പുനരധിവാസവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും ചര്‍ച്ചകളും സെമിനാറില്‍ നടക്കും. സാമൂഹ്യ സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും, സഹകരിച്ച് പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങള്‍ കോഫറന്‍സില്‍ സൃഷ്ടിക്കും. ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, സെഷന്‍ 8 കമ്പനികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും സാമൂഹ്യ സേവന മേഖലയില്‍ തല്‍പരരായ പ്രൊഫഷണലുകള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും കോഫറന്‍സില്‍ പങ്കെടുക്കാം. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് www.peoplesfoundation.org എന്ന വെബ്‌സൈറ്റിലൂടെ ഓഗസ്റ്റ് 15 വരെ രെജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ക്ക് ദിശാബോധം നല്‍കാനും, കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന കോഫറന്‍സില്‍ കെയര്‍ ഇന്ത്യ ചെയര്‍മാന്‍ മാത്യു ചെറിയാന്‍, സെന്റര്‍ ഫോര്‍ എക്കോളജിക്കല്‍ സയന്‍സസ് സ്ഥാപകന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, മസ്ദൂര്‍ കിസാന്‍ ശക്തി സംഗതന്‍ സഹസ്ഥാപകന്‍ നിഖില്‍ ഡേ, മുന്‍ കേരള ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഐ.എ.എസ് (റിട്ട.), ഗ്രാം വികാസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലിബി ജോൺസൺ, പ്രധാന്‍ ഇന്‍സ്ട്രക്ടര്‍ നരേന്ദ്രനാഥ് ദാമോദര്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ടി.ആരിഫലി, സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍ (SEWA) ഡയറക്ടര്‍ മിറായ് ചാറ്റര്‍ജി, നബാര്‍ഡ് കേരള റീജിയന്‍ ചീഫ് ജനറല്‍ മാനേജര്‍ ഗോപകുമാരന്‍ നായര്‍ ജി, ഗ്ലോബല്‍ നോളജ് പാര്‍ട്ണര്‍ഷിപ്പ് ഓഫ് മൈഗ്രെഷന്‍ & ഡെവലപ്പ്‌മെന്റ് ചെയര്‍മാന്‍ എസ് ഇരുദയ രാജന്‍, അസിം പ്രേംജി ഫിലാന്തറോപ്പി ഇനീഷ്യേറ്റീവ് സീനിയര്‍ പ്രോഗ്രാം മാനേജര്‍ അനില്‍ രാംപ്രസാദ്, ജനാഗ്രഹ ചീഫ് പോളിസി മേക്കര്‍ ആനന്ദ് അയ്യര്‍, ധന്‍ ഫണ്ടേഷന്‍ പ്രോഗ്രാം ലീഡര്‍ ബി മുത്തുകുമാരസമി, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ സജിത്ത് സുകുമാരന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ മുന്‍ ഡിപ്പാര്‍ട്‌മെന്റ് ഹെഡ് പ്രൊഫ. ഡോ വിജയകുമാര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍സ് (ഐ.പി.എം) ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍, കെ.എഫ്.ആര്‍.ഐ രജിസ്ട്രര്‍ ഡോ. ടി.വി സജീവ്, സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് പ്രൊഫ. ജെ ദേവിക, ആക്‌സസ് ലൈവ്‌ലിഹുഡ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി.വി കൃഷ്ണഗോപാല്‍, തണല്‍ തിരുവനന്തപുരം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജയകുമാര്‍ സി, മീഡിയവണ്‍ മാനേജിങ് എഡിറ്റര്‍ സി ദാവൂദ്, ലാറി ബേക്കര്‍ സെന്റര്‍ ഫോര്‍ ഹാബിറ്റേറ്റ് സ്റ്റഡീസ് അസ്സോസിയേറ്റ് ശൈലജ നായര്‍ തുടങ്ങി ഈ രംഗത്തെ 50 ല്‍ പരം പ്രമുഖ വ്യക്തിത്വങ്ങള്‍ പ്രോഗ്രാമില്‍ അതിഥികളായി എത്തും. 200 ല്‍ പരം എന്‍.ജി.ഒ പ്രതിനിധികളും, സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ വിദഗ്ദ്ധരും, ഗവേഷകരും, വിദ്യാര്‍ഥി പ്രതിനിധികളും ഉള്‍പ്പെടെ 300 ഓളം പ്രതിധികള്‍ കോഫറന്‍സില്‍ പങ്കെടുക്കും.

കോഫറന്‍സിന്റെ വിജയത്തിനായി പ്രമുഖ വ്യവസായിയും മിനാര്‍ ഗ്രൂപ്പ് ചീഫ് മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് ഷാഫി ചെയര്‍മാനും, മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം.എ മെഹബൂബ്, കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അജയന്‍ കാവുങ്ങല്‍ എന്നിവര്‍ വൈസ്. ചെയര്‍മാന്‍മാരും, എന്‍.ഐ.ടി - ടി.ബി.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ പ്രീതി എം വൈസ് ചെയര്‍ പേഴ്‌സൺ ആയും, ഫൈസല്‍ പൈങ്ങോട്ടായി (ജനറല്‍ കൺവീനര്‍), മോഹനന്‍ (കൺവീനര്‍) എന്നിങ്ങനെ 55 അംഗ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എം അബ്ദുല്‍ മജീദ്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹമീദ് സാലിം, നാഷണല്‍ എന്‍.ജി.ഒ കോൺഫറന്‍സ് ജനറല്‍ കൺവീനര്‍ ഫൈസല്‍ പൈങ്ങോട്ടായി, പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍മാരായ ഡോ. നിഷാദ് വി.എം, അബ്ദുല്‍ റഹീം. കെ എന്നിവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Latest News