ആലപ്പുഴ - പ്രതികൂല കാലാവസ്ഥ കാരണം ഹെലികോപ്ടര്‍ ഇറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് എത്താന്‍ കഴിയാത്തതിനാല്‍ 69-ാമത് നെഹ്‌റു ട്രോഫി വള്ളം കളി മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി മാസ് ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മാസ് ഡ്രില്ലിന് ശേഷം മത്സര വള്ളങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റിലെത്തി. വെപ്പ് , ചുരുളന്‍ , ഇരുട്ട്കുത്തി , തെക്കനോടി തുടങ്ങി 9 വിഭാഗങ്ങളിലായി 19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ ആകെ 72 ജലയാനങ്ങള്‍ മത്സരത്തിനിറങ്ങുന്നത്.മുന്‍ വര്‍ഷത്തെ ചാമ്പ്യന്മാരായ കാട്ടില്‍ തെക്കേതിലും രണ്ടാം സ്ഥാനക്കാരായ നടുഭാഗവുമടക്കം 19 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണത്തെ അങ്കത്തിനൊരുങ്ങുന്നത്. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി അബ്ദുറഹിമാന്‍, കെ രാജന്‍, വീണാ ജോര്‍ജ്, സജി ചെറിയാന്‍, എം. ബി രാജേഷ്, സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.