കൊല്ലം - മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം, പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ.
രാജ്യത്തെ എല്ലാ വിഷയങ്ങളെ കുറിച്ചും അഭിപ്രായം പറയുന്ന ഒരാളാണ് 'മരുമകൻ' മന്ത്രി. എന്നാൽ മൂന്നു ദിവസമായിട്ട് സ്വന്തം ഭാര്യയ്ക്ക് കിട്ടിയ പണം തെരഞ്ഞെടുപ്പു സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താതിരുന്ന് എന്തുകൊണ്ടാണെന്ന കാര്യം ഇതുവരെ വിശദീകരിച്ചില്ല. മുഖ്യമന്ത്രി പിണറായിയും വിശദീകരിക്കുന്നില്ല. നിങ്ങളെല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് ക്യാപ്റ്റൻ, ഇരട്ടച്ചങ്കൻ എന്നൊക്കെയാണ്. മൂന്നുദിവസമായി മാളത്തിൽ ഒളിച്ചിരിക്കുന്ന ആളാണോ ഈ ക്യാപ്റ്റനെന്നും വി മുരളീധരൻ കളിയാക്കി.