മലപ്പുറം - വീണാ വിജയന്‍ പണം വാങ്ങിയ ആരോപണത്തില്‍ നിന്ന് യുഡി എഫ് പിന്നോട്ട് പോയിട്ടില്ലെന്നും പുതുപ്പള്ളിയില്‍ ജനങ്ങളുടെ മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്നും മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം. നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാതിരുന്നത് മറ്റ് വിഷയം വന്നത് കൊണ്ടാണെന്നും മാസപ്പടി ആരോപണം ഗൗരവത്തില്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തനത്തിനായി നേതാക്കള്‍ക്കും സംഭാവനകള്‍ വാങ്ങാമെന്നും അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെയെന്നും പി എം എ സലാം പറഞ്ഞ
ഇത്തവണ പട്ടിണി ഓണമാണെന്നും സിവില്‍ സപ്ലൈസ് വകുപ്പ് ദയനീയ പരാജയമാണെന്നും ഇതിനെതിരെ മുസ്‌ലീം ലീഗ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടത്ര ചികിത്സ നല്‍കിയില്ല എന്ന എല്‍ ഡി എഫ് ആരോപണം നില്‍ക്കക്കള്ളി ഇല്ലാത്തത് കൊണ്ടാണ്. മറ്റൊന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് ഈ വാദം ഉയര്‍ത്തുന്നതെന്നും പി എം എ സലാം പറഞ്ഞു.