Sorry, you need to enable JavaScript to visit this website.

അവസാനകാലത്ത് ഉമ്മന്‍ചാണ്ടിയെ വീഴ്ത്തിയത് വി ഡി സതീശനാണെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം -  ഉമ്മന്‍ചാണ്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കണമെന്ന് പറയുന്ന വി ഡി സതീശനാണ് അവസാനകാലത്ത് ഉമ്മന്‍ചാണ്ടിയെ വീഴ്ത്തിയതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. യു ഡി എഫ് നേതൃത്വവും വി ഡി സതീശനുമാണ് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത്. തങ്ങള്‍ ഹരിത എം എല്‍ എ ആണെന്നും സരിത എം എല്‍ എ അല്ലെന്നും പറഞ്ഞ് അവസാനകാലത്ത് ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയതില്‍ പ്രധാനി വിഡി സതീശന്‍ ആയിരുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ വിവാദത്തില്‍ ബി ജെ പി ഇടപെടേണ്ടതില്ലെന്നും വിവാദത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News