പുൽപള്ളി-പാഷൻ ഫ്രൂട്ടിന് ആവശ്യക്കാർ ഏറിയതോടെ കർണാടകയിലും കൃഷി വ്യാപിക്കുന്നു. മലയാളി കർഷകരാണ് പാഷൻ ഫ്രൂട്ട് കൃഷിയിൽ സജീവമായത്. പാട്ടത്തിനെടുത്തതും ഇഞ്ചി വിളവെടുപ്പ് കഴിഞ്ഞതുമായ സ്ഥലങ്ങളിലാണ് പാഷൻ ഫ്രൂട്ട് കൃഷി ചെയ്യുന്നത്. ആറുമാസം മുതൽ വിളവ് ലഭിക്കുമെന്നതും ജലസേചന സൗകര്യവും കൂലിച്ചെലവിലെ കുറവുമാണ് കർഷകരെ ഈ കൃഷിയിലേക്ക് ആകർഷിക്കുന്നത്.
ഹാൻഡ്‌പോസ്റ്റ്, എച്ച്.ഡി കോട്ട, നഞ്ചൻഗോഡ് പ്രദേശങ്ങളിലാണ് പാഷൻ ഫ്രൂട്ട് കൃഷി കൂടുതൽ. നിലവിൽ പാഷൻ ഫ്രൂട്ട് കിലോഗ്രാമിന് 40 രൂപയാണ് വില. വേനലിൽ 150 രൂപ വരെ വില ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ.