Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം; സർക്കാർ വിരുദ്ധ വികാരമെന്ന് അഡ്വ.വി.എസ് ജോയ്  

ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് വാർഡ് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി കെ.പി മൈമൂനയുടെ വിജയാഹ്ലാദ പ്രകടനത്തിൽ നിന്ന്.

മലപ്പുറം-ജില്ലയിൽ ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് സർക്കാർ വിരുദ്ധ വികാരമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് അഭിപ്രായപ്പെട്ടു. സർക്കാരിന്റെ കൊടിയ അഴിമതിക്കും ക്രമസമാധന തകർച്ചയ്ക്കും വിലക്കയറ്റത്തിനും എതിരെ ഉള്ള വിധി എഴുത്താണ് ജനങ്ങൾ നൽകിയതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് വാർഡ്,തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ അക്കംപുറം വാർഡ്, പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശ്ശേരി വാർഡ്,പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ ചെമ്മാണിയോട് ഡിവിഷൻ എന്നീ നാല് വാർഡുകളിലാണ് യു.ഡി.എഫ് വിജയം നേടിയത്.

Latest News