തിരുവനന്തപുരം - സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുൂന്തൂക്കം. ഒന്‍പതിടത്ത് യു ഡി എഫും ഏഴിടത്ത് എല്‍ ഡി എഫും ജയിച്ചു. ഒരു സീറ്റ് ബി ജെ പി പിടിച്ചെടുത്തു. സി പി എമ്മില്‍ നിന്നാണ് ഒരു വാര്‍ഡ് ബിജെപി പിടിച്ചെടുത്തത്. എല്‍ ഡി എഫിന് മൂന്ന് സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ പുതുതായി മൂന്നെണ്ണം പിടിച്ചെടുക്കാനായി. യു ഡി എഫിന് മൂന്നെണ്ണം നഷ്ടമായപ്പോള്‍ രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. ഒന്‍പത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലേക്കും 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്ന്ത്.
മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല് ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യു ഡി എഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യു ഡിസഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തില്‍ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും.
എറണാകുളം ജില്ലയില്‍ നാലില്‍ നാലിടത്തും യു ഡി എഫിന് വിജയം നേടി. രണ്ട് സീറ്റ് എല്‍ ഡി എഫില്‍ നിന്ന് പിടിച്ചെടുത്തു. വടക്കന്‍ പറവൂരിലെ ഏഴിക്കര, വടക്കേക്കര പഞ്ചായത്തത്തുകളിലും വൈപിനിലെ പള്ളിപ്പുറം പഞ്ചായത്തിലും അങ്കമാലി മൂക്കന്നൂര്‍ പഞ്ചായത്തിലുമാണ് യു ഡി എഫ് ജയിച്ചത്. കോഴിക്കോട് വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് വാര്‍ഡ് യു ഡി എഫ് നിലനിര്‍ത്തി. പാലക്കാട് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ താനിക്കുന്ന് വാര്‍ഡ് ഇടത് മുന്നണി പിടിച്ചെടുത്തു. സി പി എമ്മിലേ കൊല്ലം തെന്മല ഗ്രാമപഞ്ചായത്ത് ഒറ്റക്കല്‍ അഞ്ചാം വാര്‍ഡ് യു ഡി എഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. കൊല്ലം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പുഞ്ചിരിച്ചിറ രണ്ടാം വാര്‍ഡ് സി പി എം സിറ്റിംഗ് സീറ്റ് ബി ജെ പി പിടിച്ചെടുത്തു ബി ജെ പിയുടെ എ എസ് രഞ്ജിത്ത് 100 വോട്ടിന് ഭൂരിപക്ഷത്തില്‍ ജയിച്ചു. കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളും എല്‍ ഡി എഫ് നിലനിര്‍ത്തി. മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് , ധര്‍മ്മടം പഞ്ചായത്തിലെ പരീക്കടവ് എന്നീ വാര്‍ഡുകളിലാണ് എല്‍ ഡി എഫ് വിജയിച്ചത്. തൃശൂര്‍ മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം വാര്‍ഡ് എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്തി. വൈക്കം മറവന്തുരുത്ത് വാര്‍ഡിലും, ആലപ്പുഴ തലവടി കോടമ്പനാടി വാര്‍ഡിലും എല്‍ ഡി എഫ് വിജയിച്ചു.