Sorry, you need to enable JavaScript to visit this website.

സ്വർണവിലയിൽ നാലാം ദിവസവും ഇടിവ്; പവന് 120 രൂപ കുറഞ്ഞു

കൊച്ചി- കേരളത്തിൽ സ്വർണ വിലയിൽ തുടർച്ചയായി നാലാം ദിവസവും ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 120 രൂപ കുറഞ്ഞ് 43640 രൂപയായി. 15 രൂപ കുറഞ്ഞ് 5455 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വർണത്തിന് 200 രൂപ കുറഞ്ഞ് പവന് 43760 രൂപയായിരുന്നു. 

24 കാരറ്റ് സ്വർണത്തിന് 128 രൂപ കുറഞ്ഞ് പവന് 47608 രൂപയായി. ഗ്രാമിന് 16 രൂപ കുറഞ്ഞ് 5951 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിൽ മാറ്റമില്ല.

Latest News