തൃശ്ശൂര്‍- ചേറൂരില്‍ ഭാര്യയെ കമ്പിപ്പാര കൊണ്ട് ഭര്‍ത്താവ് തലക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലിയെ (46) ആണ് ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കൊലപ്പെടുത്തിയത്. സംശയത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് വിവരം. പ്രതി വിയ്യൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പ്രവാസിയായ ഉണ്ണികൃഷ്ണന്‍ മൂന്നു ദിവസം മുന്‍പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്.