Sorry, you need to enable JavaScript to visit this website.

സമസ്തയിൽ പ്രതിസന്ധിയില്ല, നടത്തുന്നത് ശുദ്ധികലശം-മുഈനലി ശിഹാബ് തങ്ങൾ

കാസർകോട്- സമസ്തക്ക് ഒരു പ്രതിസന്ധിയും നിലവിൽ ഇല്ലെന്നും ചില ശുദ്ധികലശങ്ങൾ മാത്രമാണ് നടത്തുന്നതെന്നും പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ. നിലപാടുള്ളവർക്കേ നില നിൽപ്പുള്ളൂ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടത്തിയ സമസ്ത ആദർശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഈനലി തങ്ങൾ. സമസ്ത ഒരു പ്രതിസന്ധി നേരിടുകയാണെന്ന് പലരും പറയുന്നതായി  കേൾക്കുന്നു. എന്നാൽ സമസ്തയിൽ പ്രതിസന്ധിയില്ല. സമസ്തയുടെ ബഹുമാന്യ നേതാക്കൾക്കെതിരെ തിരിഞ്ഞാൽ കാലം മറുപടി പറഞ്ഞ ചരിത്രമാണ് നമുക്ക് മുന്നിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ മതനിരപേക്ഷതയും സാമൂഹിക കെട്ടുറപ്പും നിലനിർത്തുന്നതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വഹിച്ച പങ്ക് നിസ്തുലമാണെന്നും സാമുദായിക നന്മയ്ക്ക് സമസ്തയുടെ നിലപാടിനനുസൃതമായി നീങ്ങുക എന്നതാണ് നമ്മുടെ കടമയെന്നും മുഈനലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.


 എസ്.കെ.എസ്.എസ് എഫ് ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സമസ്ത കേന്ദ്ര ഉപാധ്യക്ഷൻ യു.എം അബ്ദുൽ റഹ്‌മാൻ മൗലവി, സയ്യിദ് എം.എസ്. തങ്ങൾ മദനി, ചെങ്കളം അബ്ദുല്ല ഫൈസി,സി.കെ.കെ മാണിയൂർ, ഹംസത്തുസ്സഅദി എന്നിവർ ഉപഹാര വിതരണം നടത്തി. ഹാരിസ് ദാരിമി ബെദിര പ്രാർത്ഥന നടത്തി. സമസ്ത ജില്ലാ ജനറൽ സെക്രട്ടറി സലാം ദാരിമി ആലംപാടി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, താജുദ്ധീൻ ദാരിമി പടന്ന, ഖലീൽ റഹ്‌മാൻ കാശിഫി എന്നിവർ പ്രസംഗിച്ചു.
 

Latest News