നെടുമ്പാശ്ശേരി-ഗ്രീൻ ചാനലിലൂടെ കൊണ്ടുപോകാൻ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണ്ണം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. ജിദ്ദയിൽനിന്ന് എത്തിയ സൗദി എയർലൈൻസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന മലപ്പുറം സ്വദേശി റിയാസാണ് അനധികൃതമായി സ്വർണ്ണം കടത്തികൊണ്ടു പോകാൻ ശ്രമിച്ചത്. സ്വർണ്ണ മിശ്രിതം വെളുത്ത നിറത്തിലുള്ള മൂന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് അനധികൃതമായി കടത്താൻ കൊണ്ടുവന്നത്. 963 .59 ഗ്രാം സ്വർണ്ണമാണ് ഇയാളിൽനിന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചത്. യാത്രക്കാരനെ ചോദ്യം ചെയ്ത് വരുന്നു.