ജിദ്ദ - സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി എൻജിനീയർ വലീദ് അൽഖുറൈജിയും പാക് വിദേശ മന്ത്രി ബിലാവൽ ഭൂട്ടോയും ചർച്ച നടത്തി. ഇസ്‌ലാമാബാദിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ സൗദി അറേബ്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധങ്ങളും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും ആഗോള തലത്തിലെ പുതിയ സംഭവവികാസങ്ങളും ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു. പാക്കിസ്ഥാനിലെ സൗദി അംബാസഡർ നവാഫ് അൽമാലികിയും കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു.