Sorry, you need to enable JavaScript to visit this website.

മറുനാടന്‍ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം

കൊച്ചി- മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയ്ക്ക് ഹൈക്കോടതി മുന്‍ക്കൂര്‍ ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം.

ആഗസ്ത് 17ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയക്കെതിരേ പോലീസ് കേസെടുത്തത്.

ഷാജന്‍ സ്‌കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകന്‍ ജി. വിശാഖന്റെ ഫോണ്‍ പിടിച്ചെടുത്ത പോലീസ് നടപടിയെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. 

പ്രതിയല്ലാത്ത ആളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. അദ്ദേഹം മാധ്യമ പ്രവര്‍ത്തകനാണെന്നും ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ കോടതിക്ക് മനസിലായേനെ എന്നും കോടതി പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Latest News