കോട്ടയം - പുതുപ്പള്ളിയില്‍ ഇടതു മുന്നണി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തള്ളി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവ് നിബു ജോണ്‍. പുറത്ത് വന്നത് തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും താന്‍ സി പി എം നേതൃത്വവുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ പടലപിണക്കങ്ങളില്ലെന്നും അങ്ങനൊരു ആരോപണം സി പി എം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അവര്‍ തന്നെ ഉത്തരം പറയട്ടെയെന്നുംനിബു ജോണ്‍ പറഞ്ഞു. ചാണ്ടി ഉമ്മന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുമെന്നും നിബു ജോണ്‍ വ്യക്തമാക്കി.