ഇടുക്കി - ഇടുക്കിയില്‍ കിടപ്പു രോഗിയായ സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ ഇവരുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മണിയാറന്‍കുടി സ്വദേശിനി പറമ്പപ്പുള്ളില്‍ വീട്ടില്‍ തങ്കമ്മയുടെ മരണമാണ് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത്. തങ്കമ്മയുടെ മകന്‍ സജീവന്‍ ഇവരെ കട്ടിലില്‍ തലയിടിച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്നാണ് പോലീസ് പറയുന്നത്. സജീവന്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ മാസം 30നാണ് സംഭവം നടന്നത്. കിടപ്പു രോഗിയായ തങ്കമ്മയ്ക്ക് ഭക്ഷണം നല്‍കിയപ്പോള്‍ കഴിക്കാതിരുന്നതിനെ തുടര്‍ന്ന് ചില്ലിന്റെ ഗ്ലാസുകൊണ്ട് മുഖത്തിടിക്കുകയും കട്ടിലില്‍ തലയിടിപ്പിക്കുകയുമാണുണ്ടായതെന്നാണ് പോലീസ് പറയുന്നത്. സംഭവം നടക്കുമ്പോള്‍ സജീവ് മദ്യലഹരിയിലായിരുന്നു. തങ്കമ്മയെ പിറ്റേദിവസം സജീവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത് എന്നാല്‍ ഓഗസ്റ്റ് ഏഴിന് തങ്കമ്മ മരണപ്പെടുകയായിരുന്നു.