Sorry, you need to enable JavaScript to visit this website.

ഓണത്തിന് ഒരു കുറവും ഉണ്ടാകില്ല, മുടിഞ്ഞവരുടെ കൈയ്യിലല്ല കേരളമെന്ന് ചെന്നിത്തലയ്ക്ക് ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം -  മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്നും  ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകുമെന്നും രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ മറുപടി. സംസ്ഥാനത്തിന്റെ ധനസ്ഥിതിയുമായി ബന്ധപ്പെടുത്തി നിയമസഭയില്‍  രമേശ് ചെന്നിത്തല വിമര്‍ശനം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി തിരിച്ചടിച്ചത്. കേരളത്തെ ജനം ഏല്‍പ്പിച്ചത് ഇടതുപക്ഷത്തിന്റെ കൈകകളിലാണ്, അല്ലാതെ മുടിഞ്ഞവരുടെ കൈയ്യിലല്ലെന്ന് മന്ത്രി കെ. എന്‍ ബാലഗോപാല്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതുവരെ കിട്ടികൊണ്ടിരുന്ന പണം പോലും കേന്ദ്ര സര്‍ക്കാര്‍ വെട്ടി കുറച്ചു കൊണ്ടിരിക്കുകയാണ്. സിവില്‍ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മില്‍ തര്‍ക്കമാണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഇത് ഇല്ലാക്കഥയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News