കണ്ണൂർ - പ്രശസ്ത ഫുട്‌ബോൾ താരം കെ കെ വിനയൻ(82) നിര്യാതനായി. കേരള സ്റ്റേറ്റ് ഫുട്‌ബോൾ ടീം അംഗമായിരുന്നു. കണ്ണൂർ സ്പിരിറ്റഡ് യൂത്ത്‌സ്, എജിസ് ഓഫീസ്, കണ്ണൂർ എസ് എൻ കോളേജ്, തൃശ്ശൂർ കേരളവർമ്മ കോളേജ് എന്നീ ടീമുകളിലും അംഗമായിരുന്നു. പരേതരായ സി കെ ഗോപാലന്റെയും കടവത്തുപുരയിൽ ലക്ഷ്മിയുടെയും മകനാണ്. റിട്ട. എജിസ് ഓഫീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ ലേഖ വിനയ.