മലപ്പുറം-കോഡൂർ കുടുംബശ്രീ വാർഷികാഘോഷത്തിൽ ഒന്നാം സ്ഥാനം നേടിയ അയൽക്കൂട്ട അംഗങ്ങൾക്കുള്ള വലിയാട് എ.ഡി.എസ് ആന്റ് സി.ഡി.എസ് അനുമോദന ചടങ്ങ് കോഡൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മുംതാസ് വില്ലൻ അധ്യക്ഷത വഹിച്ചു. മുൻ മെമ്പർ കെ.എം സുബൈർ, റുക്കിയ മങ്കരത്തോടി, റഷീദ കടമ്പോട്ട്, എ.ഡി.എസ് റംല എന്നിവർ പ്രസംഗിച്ചു.