റിയാദ് -സംഗീതം ആസ്വദിച്ച് വാഹനമോടിക്കുന്നതിനിടെ ദൂരെ കണ്ട വാഹനപകടം ചിത്രീകരിക്കാനൊരുങ്ങിയ യുവതിയുടെ കാര്‍ അപകത്തില്‍ പെട്ടു. വീഡിയോ റെക്കോര്‍ഡ് ചെയ്തു കൊണ്ട് തന്നെ അപകടസ്ഥലത്തിനടുത്തെത്തിയപ്പോള്‍ അപകടത്തില്‍പെട്ട വാഹനങ്ങളിലൊന്നിലിടിക്കാതിരിക്കാന്‍ ചെറുതായി മറുവശത്തേക്ക് കയറി ഓടിച്ചതാണ് യുവതിയുടെ കാര്‍ തൊട്ടടുത്ത ട്രാക്കില്‍ വന്ന വാഹനവുമായി ഇടിക്കാനിടയാക്കിയത്.