Sorry, you need to enable JavaScript to visit this website.

കണ്ണൂർ വിമാനതാവളത്തിൽ വീണ്ടും സ്വർണവേട്ട, 80 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

കണ്ണൂർ-കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ഗൾഫിൽ നിന്നെത്തിയ രണ്ട് പേരിൽ നിന്നായി 80 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. കസ്റ്റംസും എയർപോർട്ട് പോലീസും ആണ് സ്വർണ്ണം പിടിച്ചത്. 
ഗൾഫിൽ നിന്നെത്തിയ തലശേരി സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളിൽ നിന്നും 554 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.  അടിവസ്ത്രത്തിനുള്ളിൽ തേച്ച് പിടിപ്പിച്ച നിലയിലായിരുന്നു സ്വർണം. 34 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. 
അതേസമയം,എയർപോർട്ട് പോലിസിന്റെ നേതൃത്വത്തിലും വിമാനത്താവളത്തിൽ സ്വർണം പിടികൂടി. പരിശോധന കഴിഞ്ഞ് ഇറങ്ങിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം  പിടികൂടിയത്. കാസർഗോഡ് സ്വദേശി അഹമ്മദ് അലിയാണ് 782.9 ഗ്രാം സ്വർണവുമായി പിടിയിലായത്. 46 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് എയർപോർട്ട് പോലീസ് പിടിച്ചത്.
കഴിഞ്ഞ ദിവസം രണ്ട് കോടിയിലധികം വിലമതിക്കുന്ന സ്വർണം പോലീസ് പിടികൂടിയിരുന്നു.കണ്ണൂർ സിറ്റി പോലിസ് മേധാവി കമ്മിഷണർ ആർ. അജിത്ത് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് കസ്റ്റംസ് പരിശോധനയ്ക്കു ശേഷം എയർപോർട്ട് പോലിസ് പരിശോധന ശക്തമാക്കിയത്. സി.സി.ടി.വി ക്യാമറയിൽ യാത്രകാരെ നിരീക്ഷിച്ചു അസ്വാഭാവികമായി പെരുമാറുന്നവരെ കണ്ടെത്തി ദേഹപരിശോധന നടത്തിയാണ് പിടികൂടുന്നത്.
 

Latest News