Sorry, you need to enable JavaScript to visit this website.

മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച 27 കാരന് തടവും പിഴയും

തലശ്ശേരി-മൂന്നാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 11 വർഷം കഠിന തടവും 55000 രൂപ പിഴയും. കൊട്ടിയൂർ പാലംചുരം സ്വദേശിയായ നിഷാദിനെയാണ് തലശ്ശേരി ജില്ലാ പ്രിൻസിപ്പൾ സെഷൻസ് കോടതി (ഒന്ന് ) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്. 2017 സെപ്തംബർ 15നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് പ്രതി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പു പ്രകാരം പ്രതിയെ 10 വർഷം കഠിന തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി തടവ് അനുഭവിക്കണം. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിന് ഒരു വർഷം തടവും 5000 രൂപ പിഴയുമടക്കണം. പിഴയടച്ചില്ലെങ്കിൽ 15 ദിവസം അധിക തടവ് അനുഭവിക്കണം. പ്രതി പിഴയടക്കുകയാണെങ്കിൽ പീഡനത്തിന് ഇരയായ കുട്ടിക്ക് നൽകണമെന്നും വിധിന്യായത്തിൽ പറഞ്ഞു. പേരാവൂർ പോലീസ് ഇൻസ്‌പെക്ടറായിരുന്ന എ.കുട്ടികൃഷ്ണനായിരുന്നു കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നത.് പ്രൊസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രൊസിക്യൂട്ടർ അഡ്വ.ബീന കാളിയത്ത് ഹാജരായി.
 

Latest News