Sorry, you need to enable JavaScript to visit this website.

വീടുകയറി ആക്രമണം: രണ്ടുപ്രതികള്‍ പിടിയില്‍

പത്തനംതിട്ട - വീടുകയറി ആക്രമിച്ച് രണ്ടുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി  അടൂര്‍ ചൂരക്കോട് കല്ലുവിളയില്‍ അനന്തു(28)വിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഇയാളെയും, സുഹൃത്ത് മണ്ണടി പാറവിള പുത്തന്‍വീട്ടില്‍ അയ്യപ്പനെ(36)യും പ്രതികള്‍ വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികളായ മണക്കാല വട്ടമലപ്പടി കൊച്ചുപ്ലാവിള പടിഞ്ഞാറ്റേതില്‍ വിഷ്ണു മോഹന്‍ (30), മണക്കാല ചിറ്റാണിമുക്ക് അജിന്‍ ഭവനില്‍ അജിന്‍ (28) എന്നിവരെയാണ്  ഇന്നലെ സന്ധ്യക്ക് അറസ്റ്റ് ചെയ്തത്.ഇവരെ റിമാന്‍ഡു ചെയ്തു.

 

Latest News