കൊച്ചി- മരട് കുണ്ടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ മദ്യപിക്കാനെത്തി സംഘര്‍ഷം സൃഷ്ടിച്ച നാല്‍വര്‍ സംഘം അറസ്റ്റില്‍. നെട്ടൂര്‍ സ്വദേശികളായ ഷിയാസ് (37), നിയാസ് (40), പള്ളുരുത്തി സ്വദേശി രെജു രാംജു (37), തേവര സ്വദേശി സന്തോഷ് (44) എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്.
ബാറില്‍ മദ്യപിക്കാന്‍ എത്തിയ ഇവര്‍ പ്രകോപനം കൂടാതെ ഭീകരന്തരീക്ഷം സൃഷ്ടിച്ചു പ്ലേറ്റുകള്‍ എറിഞ്ഞുടയ്ക്കുകയും കസേരയും മേശയുമെല്ലാം തല്ലിത്തകര്‍ക്കുകയും ബാര്‍ കൗണ്ടറിലെ ജീവനക്കാരന് കൈക്കു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് മരട് പോലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു.
നാലുപേരേയും സ്റ്റേഷനില്‍ എത്തിച്ച സമയം ഡ്യൂട്ടിയില്‍ ഉണ്ടായ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു. മരട് എസ്. എച്ച്. ഒ സാജു ജോര്‍ജ്, എസ്. ഐമാരായ ഹുസൈന്‍, ശ്യംലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സനല്‍ കുമാര്‍, സി. പി. ഒ വിശാല്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്