കൊച്ചി - കോതമംഗലം വാരപ്പെട്ടിയില്‍ കര്‍ഷനായ തോമസിന്റെ വാഴ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ തോമസിന് മൂന്നര ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനമായി. 220 കെ വി വൈദ്യുതി ലൈന്‍ കടന്നു പോകുന്ന വഴിയിലാണ് വാഴകള്‍ നട്ടിരുന്നത്. വൈദ്യുതി ലൈന്‍ തകരാറിലാകാന്‍ കാരണം വാഴകള്‍ക്ക് തീ പിടിച്ചതാണെന്ന നിഗമനത്തിലാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വാഴകള്‍ വെട്ടിമാറ്റിയത്. ഇത് ശക്തമായ പ്രതിഷേധനത്തിന് കാരണമായതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. ചിങ്ങം ഒന്നിന് തുക കര്‍ഷകന് കൈമാറും. വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതിനിടെ, വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.