Sorry, you need to enable JavaScript to visit this website.

അധിക്ഷേപങ്ങൾക്ക് പുതുപ്പള്ളിയിൽ ജനം മറുപടി പറയും -അച്ചു ഉമ്മൻ

കോട്ടയം- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ ചരിത്ര വിജയം സ്വന്തമാക്കുമെന്ന് സഹോദരി അച്ചു ഉമ്മൻ. അധിക്ഷേപങ്ങൾക്കും കുപ്രചരണങ്ങൾക്കും ജനം മറുപടി നൽകുന്ന തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകൾ കൊണ്ട് വേട്ടയാടപ്പെട്ടിരുന്നു. ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വന്ന ജനങ്ങൾ ആരും വിളിച്ചിട്ട് വന്നതല്ല. ഇനിയും ഉമ്മൻ ചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ വ്യക്തമാക്കി.

പുതുപ്പള്ളിയിൽ വികസന മുരടിപ്പെന്നത് എതിരാളികളുടെ ആരോപണം മാത്രമാണ്. വികസനവും കരുതലും ഒരുമിച്ച് കൊണ്ടുപോയത് കൊണ്ടാണ് 53 വർഷം ഉമ്മൻ ചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചത്. ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരന് നൽകിയ അംഗീകാരമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിത്വം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ സമയപ്രചാരണത്തിന് മണ്ഡലത്തിൽ ഉണ്ടാകുമെന്നും അച്ചു ഉമ്മൻ പറഞ്ഞു
 

Latest News