തിരുവനന്തപുരം- ഗണപതി മിത്താണെന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രസ്താവന വേദനുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ് കോടതിയെ സമീപിച്ചു. ബി.ജെ.പി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ.എസ് രാജീവാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. മൊഴി എടുക്കാനായി കേസ് നാളത്തേക്ക്(വ്യാഴം)മാറ്റി. ഹിന്ദു ദൈവ സങ്കൽപ്പങ്ങൾക്ക് എതിരായി ഷംസീർ നടത്തിയ പ്രസ്താവന ഹിന്ദു മതത്തെയും ആചാരങ്ങളെയും അധിക്ഷേപിക്കുന്നതാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.