തിരുവനന്തപുരം- പുതുപ്പള്ളിയിൽ കണ്ണീരിന്റെ അണകെട്ടി രാഷ്ട്രീയ ഒഴുക്കിനെ തടയാമെന്ന് കോൺഗ്രസ് കരുതരുതരുതെന്നും കണ്ണീർ വിറ്റ് വോട്ടാക്കരുതെന്നും സിപിഎം നേതാവ് എ.കെ.ബാലൻ. തെരഞ്ഞെടുപ്പിനെ വ്യക്തിപരമായി കാണില്ല. പക്ഷെ വ്യക്തിപരമായി കാണാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വ്യക്തിപരമാക്കിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും എ.കെ.ബാലൻ പറഞ്ഞു.
എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും ഉമ്മൻ ചാണ്ടിയുടെ കാലത്ത് പുതുപ്പള്ളിയിൽ ഉണ്ടായിട്ടില്ല. കേരളത്തിൽ സിപിഎമ്മിന് ഏറ്റവും ശക്തമായ സംഘടന സംവിധാനമുള്ള മണ്ഡലമാണ് പുതുപ്പള്ളി. എട്ടിൽ ആറ് പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫാണ്. ഈയൊരു സാഹചര്യത്തിൽ ഉമ്മൻചാണ്ടി തന്നെ മണ്ഡലത്തിൽ മത്സരിക്കാനെത്തിയാലും രക്ഷപ്പെടാൻ സാധ്യത കുറവാണെന്ന് ബാലൻ പറഞ്ഞു.