Sorry, you need to enable JavaScript to visit this website.

കാറിന് തീപിടിക്കുന്നത് പതിവാകുന്നു, ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൊള്ളലേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

കോട്ടയം - വാകത്താനത്ത് കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന വാകത്താനം പാണ്ടന്‍ചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടില്‍ സാബു (57)മരണമടഞ്ഞു.  സാബു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സാബുവിന്റെ കാറിന് ഇന്നലെയാണ് തീപിടിച്ചത്. യാത്രകഴിഞ്ഞു വീടിനു സമീപമെത്തിയപ്പോള്‍ കാറിന് തീപിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കാറില്‍ സാബു മാത്രമാണ് ഉണ്ടായിരുന്നത്. വീടിന് 20 മീറ്റര്‍ അകലെ വച്ചായിരുന്നു ഓടിക്കൊണ്ടിരുന്ന കാറിന്  തീപിടിച്ചത്. ചെറു സ്‌ഫോടനത്തോടെ കാര്‍ കത്തിയമരുകയായിരുന്നു. സമീപത്തു ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരായ തൊഴിലാളികളും ചേര്‍ന്നാണു സാബുവിനെ കാറിനു പുറത്തെടുത്തത്. മാവേലിക്കരയിലും കഴിഞ്ഞ ദിവസം കാര്‍ കത്തി യുവാവ് മരിച്ചിരുന്നു.  രാത്രി കാര്‍ വീട്ടിലേക്ക് കയറ്റുമ്പോള്‍ തീപ്പിടിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് കാറോടിച്ചിരുന്ന പുളിമൂട് ജ്യോതി വീട്ടില്‍ കൃഷ്ണ പ്രകാശ് എന്ന കണ്ണന്‍ (35) വെന്തുമരിക്കുകയായിരുന്നു.

 

Latest News