റൊണാള്‍ഡോ നല്‍കിയ ടിപ്പ് 34,000 ഡോളര്‍

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ ടിപ്പ് കണ്ട് ഹോട്ടല്‍ ജീവനക്കാരുടെ കണ്ണുതളളി. ഏകദേശം 34,000 ഡോളര്‍ ടിപ്പായി റോണോ ഗ്രീസിലെ പലപ്പനീസ് പ്രവിശ്യയിലുളള ആഢംബര ഹോട്ടലില്‍ നല്‍കിയത്. റൊണാള്‍ഡോ തുക ഹോട്ടലിലെ ജീവനക്കാര്‍ക്ക് തുല്യമായി വീതിച്ചു നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. റഷ്യന്‍ ലോകകപ്പില്‍ പോര്‍ച്ചുഗല്‍ തോറ്റു പുറത്തായതിന് പിന്നാലെ അവധി ആഘോഷിക്കാനാണ് റൊണാള്‍ഡോ കുടുംബസമേതം ഗ്രീസിലെത്തിയത്. കുടുംബവുമൊന്നിച്ച് ഹോട്ടലില്‍ ഭക്ഷണത്തിനിരിക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ റൊണാള്‍ഡോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Latest News