Sorry, you need to enable JavaScript to visit this website.

യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കാസർകോട്- എട്ടോളം കേസുകളിൽ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. ഉപ്പള സോങ്കാലിലെ അബൂബക്കർ സിദ്ധീഖ് എന്ന പലം സിദ്ധിഖി (30)നെയാണ് മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ അറസ്റ്റ് ചെയ്തത്. ബാളിയൂരിൽ ചെങ്കൽ ലോറികളുടെ ഡ്രൈവർമാരെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പോലീസ് എത്തിയപ്പോൾ തോക്ക് ചൂണ്ടി രക്ഷപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു. തട്ടിക്കൊണ്ടു പോകൽ, വാഹന യാത്രക്കാരെ തടഞ്ഞ് പണം തട്ടൽ തുടങ്ങി എട്ടോളം കേസുകളിൽ സിദ്ധീഖ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് പ്രതികൾക്കെതിരെ കൂടി കാപ്പ ചുമത്താൻ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട
 

Latest News