Sorry, you need to enable JavaScript to visit this website.

കെ- ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്‌നാട് മന്ത്രി കേരളത്തില്‍

തിരുവനന്തപുരം- കേരളത്തിലെ കെ- ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്‌നാട് ഐ. ടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. കെ-ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.

തമിഴ്‌നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ്വര്‍ക്ക് എന്ന പേരിലാണ് തമിഴ്‌നാട് കെ- ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത്. കൂടിക്കാഴ്ചയില്‍ തമിഴ്‌നാട് ഐ.ടി സെക്രട്ടറി ജെ. കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്‍പ്പറേഷന്‍ എം. ഡി എ ജോണ്‍ ലൂയിസ്, കേരള ഐ. ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ- ഫോണ്‍ എം. ഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest News