Sorry, you need to enable JavaScript to visit this website.

മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം ഉടനെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം - മുട്ടില്‍ മരംമുറിക്കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.  മരം മുറിച്ച് കടത്തിയ കേസില്‍ മീനങ്ങാടി മേപ്പാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം നടന്ന് വരികയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്‍ ഷംസുദ്ദീന്റെ ചോദ്യത്തിനാണ് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയത്. മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് അഗസ്റ്റിന്‍ സഹോദരങ്ങള്‍ 104 മരങ്ങള്‍ മുറിച്ചു കടത്തിയെന്നാണ് കേസ്.  മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വീട്ടി മരത്തിന്റെ ഡി എന്‍ എ സര്‍ട്ടിഫിക്കറ്റും മരത്തിന്റെ പ്രായം നിര്‍ണ്ണയിക്കുന്ന സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഇതിലാകും ആദ്യം കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മറ്റ് കേസുകളില്‍ കേസുകളില്‍ കേരള ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കേസില്‍ ഉള്‍പ്പെട്ട വീട്ടിമരത്തിന്റെ പ്രായ നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് വനം വകുപ്പില്‍ നിന്നുള്ള വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതോടെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Latest News