കൊച്ചി - സ്നേഹം കൊണ്ട് തോല്‍പ്പിക്കുന്ന സുഹൃത്തിനെയാണ് നഷ്ടമായതെന്ന് നടന്‍ ഹരിശ്രീ അശോകന്‍. ഒരു മനുഷ്യന് വേണ്ട എല്ലാ സദ്ഗുണങ്ങളും ഉള്ള വ്യക്തിയായിരുന്നു സിദ്ദിഖ്. ജീവിതത്തിലെ പ്രതിസന്ധികളില്ലൊം സിദ്ദിഖിനോടാണ് അഭിപ്രായങ്ങള്‍ തേടിയിരുന്നത്. ആരോടും വെറുപ്പോടെയോ മോശമായോ സിദ്ദിഖ് സംസാരിക്കുന്നത് കണ്ടിട്ടില്ല. സിനിമയിലും അതേപോലെ. മലയാള സിനിമയ്ക്ക് ഏറ്റവും നല്ല ഹിറ്റുകള്‍ നല്‍കിയ സംവിധായകനാണ്. സിദ്ദിഖും ലാലും സിനിമയ്ക്ക് കഥയെഴുതുന്നതിന് മുന്നേ തന്നെ പുല്ലേപ്പടി സ്റ്റേഡിയത്തിന്റെ പരിസരത്തിരുന്ന് ചര്‍ച്ചയുണ്ടാകും. അവര്‍ക്കിടയില്‍ ഒരു പത്ത് മിനിറ്റ് ഇരുന്നാല്‍ മതി പത്ത് വര്‍ഷം ഓര്‍ത്ത് ചിരിക്കാനുള്ള തമാശയുണ്ടാകു