കൊച്ചി- സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ പ്രഖ്യാപനം റദ്ദാക്കണമെന്ന ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടി. നാലു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് ബസന്ത് ബാലാജി, സാംസ്കാരിക വകുപ്പ് സെക്രട്ടറിയെ കക്ഷിചേര്‍ക്കാനും നിര്‍ദേശിച്ചു. ഹരജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
അവാര്‍ഡിനായി മത്സരിച്ച ഫീച്ചര്‍ ഫിലിം 'ആകാശത്തിനു താഴെ'യുടെ സംവിധായകന് ലിജീഷ് മുള്ളേഴത്താണ്, പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിയുടെ തീരുമാനങ്ങളില്‍ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിധായകന് വിനയന് ആരോപിച്ചിരുന്നു. താന്‍ സ്വജനപക്ഷപാതത്തിന്റെ ഇരയാണെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.