Sorry, you need to enable JavaScript to visit this website.

സര്‍ക്കാറിനുള്ള മറുപടി പുതുപ്പള്ളിയിലെ ജനങ്ങളുടെ കോടതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം - സര്‍ക്കാറിനുള്ള മറുപടി പുതുപ്പള്ളിയിലെ ജനങ്ങളുടെ കോടതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉജ്വലമായ വിജയം പുതുപ്പള്ളിയില്‍ യു ഡി എഫ് നേടും. സര്‍ക്കാരിനെ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും മുന്നില്‍ ഒന്നുകൂടി തുറന്നുകാട്ടാനും വിചാരണ ചെയ്യാനുമുള്ള അവസരമാക്കി ഈ തെരഞ്ഞെടുപ്പിനെ മറ്റും. രാഷ്ട്രീയമായി സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകളെ ജനങ്ങളുടെ മുന്നില്‍ വിചാരണ ചെയ്യാനുള്ള അവസരമാണിത്. പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ തെരെഞ്ഞടുപ്പിനെ നേരിടും. മറ്റൊരു തൃക്കാക്കരയാക്കി പുതുപ്പള്ളി തെരെഞ്ഞടുപ്പിനെ മറ്റും.  2021ല്‍ ഉമ്മന്‍ ചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാള്‍ വലിയ ഭൂരിപക്ഷമാകും യു ഡി എഫിന് ലഭിക്കുക. . ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ജനങ്ങളുടെ മനസിലുണ്ട്. ശക്തമായ മത്സരമാകും നടക്കുക. തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും യു ഡി എഫ് ആരംഭിച്ചിട്ടുണ്ട്. യുദ്ധകാല അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

 

Latest News