കൊച്ചി- ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിനെ കാണാൻ ലാൽ എത്തി. നടൻ സിദ്ദിഖ്, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, റഹ്മാൻ, എം ജി ശ്രീകുമാർ തുടങ്ങി സിനിമാരംഗത്തെ പ്രമുഖർ ആശുപത്രിയിൽ എത്തിയിരുന്നു.
അമൃത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് സിദ്ധിഖുള്ളത്. അദ്ദേഹത്തെ കാണാൻ എത്തിയ മേജർ രവി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസിയുവിലാണ് അദ്ദേഹം കിടക്കുന്നത്. അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമിൽ വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടായതെന്ന് മേജർ രവി പറഞ്ഞു.