തിരുവനന്തപുരം - പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് തിയ്യതിയായതോടെ സ്ഥാനാർത്ഥി കാര്യത്തിലും നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കുടുംബം. അച്ഛന്റെ വിയോഗത്തോടെ ഒഴിവുവന്ന സീറ്റിലേക്ക് കോൺഗ്രസ് പാർട്ടി, കുടുംബത്തെ പരിഗണിക്കുകയാണെങ്കിൽ കുടുംബ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ തന്നെയായിരിക്കുമെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയം ഉമ്മൻ പറഞ്ഞു.
തനിക്കും അച്ചുവിനും രാഷ്ട്രീയത്തിലേക്ക് താത്പര്യമില്ലെന്നും പാർട്ടി പറഞ്ഞാൽ ചാണ്ടി തന്നെ മത്സരിക്കുമെന്നും മറിയം ഉമ്മൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. കോൺഗ്രസ് ചാണ്ടി ഉമ്മന്റെ പേര് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.